Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടുംബ സംഗമവും വാര്‍ഷികവും
20/11/2017
സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ മറവന്തുരുത്ത് മണ്ഡലം കമ്മറ്റിയുടെ കുടുംബ സംഗമം സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ കെ.എം.ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ മറവന്തുരുത്ത് മണ്ഡലം കമ്മറ്റിയുടെ കുടുംബ സംഗമവും വാര്‍ഷികവും കൂട്ടുമ്മേല്‍ എസ്.എന്‍.ഡി.പി ആഡിറ്റോറിയത്തില്‍ നടത്തി. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ കെ.എം.ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി സുന്ദരേശ്വരന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.കെ ഗുരുദാസന്‍, പി.എസ് ശ്രീനിവാസന്‍, പി.ഡി ഉണ്ണി, ഡോ.ശാന്താ ജി.നായര്‍, കെ.ഡി പ്രകാശന്‍, കെ. വിജയന്‍, കെ.കെ രാജു, കെ.ബാബു, എന്‍. വിശ്വംബരന്‍, പി.വി സുരേന്ദ്രന്‍, ഗോപിനാഥന്‍ എന്നിവര്‍ പ്രസംഗിച്ചു.