Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൗണ്‍സിലിങ് ക്ലാസ്സ് നടത്തി
20/11/2017
ഇറുമ്പയം ടാഗോര്‍ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യാശ കൗണ്‍സിലിങ് സെന്റര്‍ ഡയറക്ടര്‍ ടി.ആര്‍ പ്രീത കൗണ്‍സിലിങ് ക്ലാസ്സ് നയിക്കുന്നു.

വൈക്കം: ഇറുമ്പയം ടാഗോര്‍ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ കാരിക്കോട് ജി.എം.വി.എച്ച്.എസ്.എസില്‍ വച്ച് എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്കായി കൗണ്‍സിലിങ് ക്ലാസ്സ് നടത്തി. 'പരീക്ഷയെ എങ്ങിനെ നേരിടാം' എന്ന വിഷയത്തെ ആസ്പദമാക്കി പ്രത്യാശ കൗണ്‍സിലിങ് സെന്റര്‍ ഡയറക്ടര്‍ ടി.ആര്‍.പ്രീത ക്ലാസ്സ് എടുത്തു. ടാഗോര്‍ ലൈബ്രറി പ്രസിഡന്റ് ജി.രാധാകൃഷ്ണന്‍, സ്‌ക്കൂള്‍ മാനേജര്‍ ഫാ. ജെയിംസ് സി ചാലപ്പുറം, ഹെഡ്മാസ്റ്റര്‍ ബിജോയ് മാത്യു എന്നിവര്‍ പങ്കെടുത്തു.