Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജനകീയ ആവശ്യം ഫലപ്രാപ്തിയില്‍
14/01/2016

കഴിഞ്ഞ 22 ദിവസമായി എ.ഐ.വൈ.എഫ് നടത്തിയ സമരം അവസാനിപ്പിക്കുന്നതിനും ഡോക്ടര്‍മാരെ നിയമിക്കുന്നതിനും ജനപ്രതിനിധികള്‍ നടത്തിയ സജീവമായ ഇടപെടലിനെ തുടര്‍ന്നാണ് ജനകീയ ആവശ്യം ഫലപ്രാപ്തിയിലെത്തിയത്. ഇതുസംബന്ധിച്ച് കെ.അജിത്ത് എം.എല്‍.എയും നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസും മുഖ്യമന്ത്രി, ആരോഗ്യവകുപ്പ് മന്ത്രി, ആരോഗ്യവകുപ്പ് ഡയറക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ തുടങ്ങിയവരുമായി പലതവണ ബന്ധപ്പെട്ടിരുന്നു. തുടര്‍ന്ന് ജില്ലാ കളക്ടറുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് കളക്ടറുടെ ചേമ്പറില്‍ കൂടിക്കാഴ്ച നടന്നത്. കളക്ടറേററില്‍ നടന്ന ചര്‍ച്ചയില്‍ ജില്ലാ കളക്ടര്‍ യു.വി ജോസ്, നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാന്‍ ബിജു കണ്ണേഴത്ത്, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി പി.പ്രദീപ്, അഡ്വ. എ.മനാഫ്, എസ്.ബിജു, എം.പി സാനു, ഡപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രിയ, എന്‍.ആര്‍.എച്ച്.എം പ്രതിനിധികള്‍, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ. ഗീത കെ.നായര്‍, ആര്‍.എം.ഒ ഡോ. വിനോദ് എന്നിവര്‍ പങ്കെടുത്തു.