Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റിലേ നിരാഹാരസത്യഗ്രഹം അവസാനിപ്പിച്ചു.
14/01/2016
വൈക്കം താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ ഒഴിവ് നികത്തണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് നടത്തി വന്നിരുന്ന സമരത്തിന്റെ സമാപന ഉദ്ഘാടനം സി.പി.ഐ.സംസ്ഥാന കൗണ്‍സില്‍ അംഗം ററി.എന്‍ രമേശന്‍ നിര്‍വഹിക്കുന്നു.

ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് മണ്ഡലം കമ്മിററിയുടെ നേതൃത്വത്തില്‍ 22 ദിവസമായി നടത്തി വന്നിരുന്ന അനിശ്ചിതകാല റിലേ നിരാഹാരസത്യഗ്രഹം അവസാനിപ്പിച്ചു. ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്ത ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനമായത്. ഒഴിവുള്ള ഏഴ് പോസ്റ്റിലേക്ക് ഡോക്ടര്‍മാരെ നിയമിക്കാമെന്നാണ് തീരുമാനമായത്. ഇതനുസരിച്ച് നാല് ഡോക്ടര്‍മാരെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മുഖാന്തിരം നിയമിച്ചു. ദീര്‍ഘനാളായി താലൂക്ക് ആശുപത്രിയുടെ ശോച്യാവസ്ഥക്കെതിരെ എ.ഐ.വൈ.എഫ് സമരരംഗത്തായിരുന്നു. റോഡ് ഉപരോധം ഉള്‍പ്പെടെയുള്ള സമരങ്ങള്‍ സംഘടിപ്പിക്കുകയും പഞ്ചായത്തുകളില്‍ പ്രതിഷേധപ്രകടനങ്ങളും സമരസന്ദേശജാഥകളും നടത്തുകയും ചെയ്തിരുന്നു. 110 എ.ഐ.വൈ.എഫ് പ്രവര്‍ത്തകരാണ് നിരാഹാര സമരത്തില്‍ പങ്കെടുത്തത്. സമരത്തില്‍ പങ്കെടുത്ത മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും ആശുപത്രിക്ക് മുന്നിലെ സമരപന്തലില്‍ നടക്കുന്ന സമ്മേളനത്തില്‍ സ്വീകരണം നല്‍കി. സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ടി.എന്‍ രമേശന്‍ നാരങ്ങാനീര് നല്‍കിയാണ് സമരം അവസാനിപ്പിച്ചത്. സംസ്ഥാന എക്‌സി. അംഗങ്ങളായ പി.കെ കൃഷ്ണന്‍, അഡ്വ. വി.ബി ബിനു, ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍, അസി. ആര്‍.സുശീലന്‍, പി.സുഗതന്‍, ജോണ്‍ വി.ജോസഫ്, കെ.ഡി വിശ്വനാഥന്‍, കെ.അജിത്ത് എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ്, ഇ.എന്‍ ദാസപ്പന്‍, എം.ഡി ബാബുരാജ്, ആര്‍.ബിജു, പി.പ്രദീപ്, അഡ്വ. എം.ജി രഞ്ജിത്ത്,അഡ്വ.എ.മനാഫ് തുടങ്ങി സി.പി.ഐയുടെയും എ.ഐ.വൈ.എഫിന്റെയും നേതാക്കള്‍ സമരപ്പന്തലില്‍ എത്തിയിരുന്നു.