Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആദരിച്ചു.
16/11/2017

വൈക്കം: ഭരണഭാഷ വര്‍ഷാചരണത്തിന്റെ ഭാഗമായി വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള സ്‌കൂളുകളില്‍ 2016-17 വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയ പുത്തന്‍പാലം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, കെ.എസ് മംഗലം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, ബ്രഹ്മംഗലം ഹയര്‍സെക്കന്ററി സ്‌കൂളുകളെയും പോസ്റ്റോഫീസ് സേവിംഗ്‌സ് സ്‌കീമില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ഏജന്റ് എം.ആര്‍ ചന്ദ്രികാദേവി, സാക്ഷരതാ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ബ്ലോക്ക് വികസന വിദ്യാകേന്ദ്രം പ്രേരക് പ്രിയ.കെ എന്നിവരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി, വൈസ് പ്രസിഡന്റ് കെ.വി ഉദയകുമാര്‍ എന്നിവര്‍ ആദരിച്ചു. യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീദേവി ജയന്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ഷിബു കെ.എസ്, കെ.എന്‍ നടേശന്‍, ഷീല ശശിധരന്‍, ഭാസ്‌ക്കരന്‍ മുടക്കാലില്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.റ്റി ഉഷ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ റ്റി.കെ രാജേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.