Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബോധവല്‍ക്കരണ കാമ്പയിന്‍ നടത്തും
16/11/2017

തലയോലപ്പറമ്പ്: 'ആത്മീയ ചൂഷണങ്ങള്‍ക്കെതിരെ' എന്ന പ്രമേയത്തില്‍വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക്ക് മിഷന്‍ സംഘടിപ്പിക്കുന്ന ബോധവല്‍ക്കരണ കാമ്പയിന്റെ എറണാകുളം ജില്ലാ തല പ്രചരണ ഉദ്ഘാടന സമ്മേളനം 19ന് വൈകിട്ട് 5 മുതല്‍ തലയോലപ്പറമ്പ് വ്യപാരഭവന്‍ ഹാളില്‍ നടക്കും. വൈകിട്ട് 5ന് ആരംഭിക്കുന്ന സമ്മേളനം വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്‍ സംസ്ഥാന കണ്‍വീനര്‍ സി.പി സലീം ഉദ്ഘാടനം ചെയ്യും. അഡ്വ.മോന്‍സ് ജോസഫ് എം.എല്‍.എ മുഖ്യാതിഥിയാകും. മുജാഹിദ് ദഅ്‌വാ സമിതി ജില്ലാ പ്രസിഡന്റ് മുഹമ്മദ് അലി കൊച്ചി അധ്യക്ഷത വഹിക്കും. ശിവഗിരി മഠം പ്രതിനിധി എ.വി അശോകന്‍, സി.പി.എം ജില്ലാ കമ്മിറ്റി അംഗം ഇ.എം കുഞ്ഞു മുഹമ്മദ്, മുസ്‌ലിം ലീഗ് ജില്ലാ സമിതി അംഗം അഡ്വ. പി.എം ജമാല്‍, മുജാഹിദ് ദഅ്‌വാ സമിതി ജില്ലാ സെക്രട്ടറി ജാബിര്‍ വി മൂസ, ഐ.എസ്.എം ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്ലാ മാഞ്ഞാലി, സഫ്‌വാന്‍ ആലപ്പുഴ, അഷ്‌റഫ് സുല്ലമി ഒതായി എന്നിവര്‍ സംസാരിക്കും.