Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഹരിതഭവനം പദ്ധതിക്ക് തുടക്കമായി
16/11/2017
ഹരിതഭവനം പദ്ധതിയുടെ ഉദ്ഘാടനം പാലാംകടവില്‍ ജില്ലാ പഞ്ചായത്ത് അംഗം പി.സുഗതന്‍ നിര്‍വഹിക്കുന്നു.

തലയോലപ്പറമ്പ്: മാലിന്യ സംസ്‌കരണത്തിനും ജൈവകൃഷിക്കും ഊന്നല്‍ നല്‍കുന്ന ഹരിതഭവനം പദ്ധതിക്ക് മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡില്‍ തുടക്കമായി. ജില്ലാ പഞ്ചായത്തും ജില്ലാ കുടുംബശ്രീ മിഷനും കുമരകം കാര്‍ഷിക സര്‍വകലാശാലയും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണിത്. പദ്ധതിപ്രകാരം അടുക്കള മാലിന്യം ജൈവവളമാക്കി മാറ്റിയാണ് ജൈവ പച്ചക്കറി കൃഷി നടത്തുന്നത്. ബ്ലോക്കില്‍ ഒരു ഗ്രാമപഞ്ചായത്ത് വാര്‍ഡാണ് പദ്ധതിക്കായി തെരഞ്ഞെടുത്തിട്ടുള്ളത്. വാര്‍ഡിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും പച്ചക്കറി തൈകള്‍, ജൈവവളമാക്കി അടുക്കള വേസ്റ്റിനെ മാറ്റുന്ന ഇനോക്കുലം, കരിപ്പൊടി എന്നിവ നല്‍കി അഞ്ചു വനിതകള്‍ ഉള്‍പ്പെടുന്ന ഗ്രീന്‍ ടെക്‌നീഷ്യന്‍മാര്‍ മുഖാന്തിരമാണ് പദ്ധതി നടപ്പിലാക്കുന്നത്. പാലാംകടവില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം പി.സുഗതന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ അഡ്വ. പി.വി കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ മറവന്‍തുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് പി.വി ഹരിക്കുട്ടന്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ. ജയലക്ഷ്മി, ടിജി എന്നിവര്‍ പ്രസംഗിച്ചു.