Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യാത്രയയപ്പ് സമ്മേളനവും വിദ്യാര്‍ത്ഥികളെ ആദരിക്കലും
16/11/2017

തലയോലപ്പറമ്പ്: കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ യാത്രയയപ്പ് സമ്മേളനവും വിദ്യാര്‍ത്ഥികളെ ആദരിക്കലും സംസ്ഥാന ജനറല്‍ സെക്രട്ടറി ചാള്‍സ് ആന്റണി ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് പി.ജി ഷാജിമോന്‍ അധ്യക്ഷത വഹിച്ചു. പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാരം വൈക്കം അര്‍ബന്‍ ബാങ്ക് വൈസ് ചെയര്‍മാന്‍ മോഹന്‍ ഡി.ബാബു വിതരണം ചെയ്തു. സര്‍വീസില്‍ നിന്നും വിരമിച്ച വി.സി സ്‌കറിയ, ആനി ജോസഫ് എന്നിവര്‍ക്ക് ജില്ലാ പ്രിഡന്റ് കെ.കെ സന്തോഷ് ഉപഹാരം നല്‍കി. ജില്ലാ സെക്രട്ടറി ജോര്‍ജ് ഫിലിപ്പ്, താലൂക്ക് സെക്രട്ടറി കെ.ഒ ജോസ്, ട്രഷറര്‍ കീഴൂര്‍ മനോജ്, എം.ടി അജി എന്നിവര്‍ പ്രസംഗിച്ചു.