Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉജ്ജ്വല സ്വീകരണം നല്‍കും
16/11/2017

വൈക്കം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കത്തിന് വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഉജ്ജ്വല സ്വീകരണം നല്‍കുവാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മണ്ഡലം പ്രവര്‍ത്തകയോഗങ്ങള്‍ പൂര്‍ത്തിയാക്കി പ്രത്യേക പോഷകസംഘടനായോഗങ്ങളും ചേര്‍ന്നു. ഫ്‌ളക്‌സ് ബോര്‍ഡ്, ബാനര്‍, പോസ്റ്റര്‍ പ്രചാരണം എന്നിവ ബൂത്തുതലങ്ങളില്‍ വരെ സജീവമാണ്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കമാനങ്ങളും ഉയര്‍ന്നു കഴിഞ്ഞു. ഫിനാന്‍സ്, പ്രോഗ്രാം, ഫുഡ് ആന്റ് അക്കോമഡേഷന്‍, റിസപ്ഷന്‍, പബ്ലിസിറ്റി കമ്മിറ്റികള്‍ കൂടി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. സിഗ്നേച്ചര്‍ ക്യാമ്പയിന്‍ ബൂത്തുതലങ്ങളില്‍ നടന്നു വരുന്നതായും യു.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റി ചെയര്‍മാന്‍ അക്കരപ്പാടം ശശി അറിയിച്ചു.