Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശിശുദിനാഘോഷവും റാലിയും
15/11/2017
ടി.വി പുരം ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡിലെ 62-ാം നമ്പര്‍ കരീക്കോട് അംഗന്‍വാടിയുടെ ആഭിമുഖ്യത്തില്‍ ശിശുദിനറാലി.

വൈക്കം: ടി.വി പുരം ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡിലെ 62-ാം നമ്പര്‍ കരീക്കോട് അംഗന്‍വാടിയുടെ ആഭിമുഖ്യത്തില്‍ ശിശുദിനാഘോഷവും റാലിയും നടത്തി. അംഗന്‍വാടി അങ്കണത്തില്‍ നടന്ന ആഘോഷപരിപാടികള്‍ വാര്‍ഡ് മെമ്പര്‍ വിഷ്ണു ഉല്ലാസ് ഉദ്ഘാടനം ചെയ്തു. അധ്യക്ഷത വഹിച്ച വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ വി.വി കനകാംബരന്‍ ശിശുദിനസന്ദേശം നല്‍കി.

വൈക്കം: വല്ലകം സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ ശിശുദിനം ആഘോഷിച്ചു. മാനേജര്‍ ഫാ. പീറ്റര്‍ കോയിക്കര ശിശുദിനസന്ദേശം നല്‍കി. തുടര്‍ന്ന് ശിശുദിനറാലി, കുട്ടികളുടെ കലാപരിപാടികള്‍ എന്നിവ നടന്നു.

വൈക്കം: സാക്ഷരതമിഷന്‍ ചാലപ്പറമ്പ് തുടര്‍വിദ്യാകേന്ദ്രം, നഗരസഭ 17-ാം നമ്പര്‍ അംഗന്‍വാടി, ജനമൈത്രി പോലീസ്, കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ശിശുദിനാഘോഷപരിപാടികള്‍ സംഘടിപ്പിച്ചു. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എസ്.ഹരിദാസന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ വി.അനൂപ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ എ.പി ഗോപാലന്‍ ശിശുദിന സന്ദേശം നല്‍കി. ഡോ. നിഷാ മോഹന്‍, ജനമൈത്രി സി.ആര്‍.ഒ സന്തോഷ്, ബീറ്റ് ഓഫീസര്‍ ഗിരിജ വല്ലഭന്‍, സരസ്വതിയമ്മ, പ്രസന്ന സോമന്‍, ഷിജി, ഷൈമ, എസ്.ശശിധരന്‍ എന്നിവര്‍ പ്രസംഗിച്ചു.