Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജന്മദിനം ആഘോഷിച്ചു
15/11/2017

വൈക്കം: ഇന്‍ഡ്യയുടെ പ്രഥമ പ്രധാനമന്ത്രിയും രാഷ്ട്രശില്‍പിയുമായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 129-ാമത് ജന്മദിനം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സമുചിതമായി ആഘോഷിച്ചു. കോണ്‍ഗ്രസ് ഭവനില്‍ നെഹ്‌റുവിന്റെ ഛായാചിത്രത്തിനുമുന്നില്‍ പുഷ്പാര്‍ച്ചന, അനുസ്മരണയോഗം എന്നിവ നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം കെ.പി.സി.സി അംഗം അഡ്വ. വി.വി സത്യന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. വി.സമ്പത്കുമാര്‍, പി.ഡി ഉണ്ണി, ഇടവട്ടം ജയകുമാര്‍, ജി.രാജീവ്, കെ.വി ചിത്രാംഗദന്‍, ബി.ചന്ദ്രശേഖരന്‍ നായര്‍, ജോര്‍ജ്ജ് വര്‍ഗീസ്, ഷാജി വല്ലൂത്തറ, ടി.വി മോഹനന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.