Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചിത്രരചന മത്സരത്തില്‍ നിറഞ്ഞത് ശ്രീകൃഷ്ണനും ദമയന്തിയും
14/11/2015
ചിത്രരചന മത്സരത്തില്‍ ശ്രീകൃഷ്ണനെ വരക്കുന്ന ഖദീജ മുഹമ്മദ്
വെക്കത്ത് നടന്ന കോട്ടയം റവന്യു ജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര-ഐ.ടി പ്രവൃത്തിപരിചയമേളയിലെ ചിത്രരചന മത്സരത്തില്‍ നിറഞ്ഞത് ശ്രീകൃഷ്ണനും ദമയന്തിയുമാണ്. തുണിയില്‍ ചിത്രങ്ങള്‍ വരക്കുന്ന മത്സരത്തില്‍ താരമായത് ഏററുമാനൂര്‍ ശ്രീവിദ്യാധിരാജ സ്‌ക്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ഖദീജ മുഹമ്മദാണ്. ഖദീജയുടെ കരവിരുതില്‍ ശ്രീകൃഷ്ണന്‍ വിരിഞ്ഞപ്പോള്‍ സദസ്സ് ഒന്നാകെ കൈയ്യടിച്ചു. ഹംസദമയന്തിയെ വരച്ച് വാഴപ്പള്ളി സെന്റ് തെരേസാസ് സ്‌ക്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി നിമിഷയും, കുറുമ്പനാട് സെന്റ് പീറേറഴ്‌സ് സ്‌ക്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനി ഗായത്രിയുമെല്ലാം മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.