Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കരനെല്‍കൃഷിയുടെ വിളവെടുപ്പ്
14/11/2017
ഉദയനാപുരം കൃഷിഭവന്റെ കരനെല്‍കൃഷിയുടെ ഭാഗമായി കരിയില്‍ പാടശേഖരത്ത് സെന്റ് മേരീസ് കാര്‍ഷിക ഗ്രൂപ്പ് നടത്തിയ കരനെല്‍കൃഷിയുടെ വിളവെടുപ്പ് സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഉദയനാപുരം കൃഷിഭവന്റെ കരനെല്‍കൃഷി പദ്ധതിയുടെ ഭാഗമായി നാളികേരത്തോട്ടങ്ങളില്‍ ഇടവിളയായി നടത്തിയ കരനെല്‍കൃഷിയുടെ വിളവെടുപ്പ് സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് 15-ാം വാര്‍ഡില്‍ കരിയില്‍ പാടശേഖരത്ത് സെന്റ് മേരീസ് കാര്‍ഷിക ഗ്രൂപ്പിന്റെ നേതൃത്വത്തിലായിരുന്നു കൃഷി. പഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും സഹായ സഹകരണത്തോടെയായിരുന്നു കൃഷി. കാര്‍ഷിക ഗ്രൂപ്പ് പ്രസിഡന്റ് പൈലി ജോസഫ് നേതൃത്വം നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് സാബു പി മണലൊടി അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ വി.എം ബീന, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ സി.എം ത്രേസ്യാമ്മ, ഗിരിജ പുഷ്‌കരന്‍, ഷൈല പ്രസാദ്, എ.ബി ബൈജു, വിനിത രഞ്ജിത്ത്, വിനിത സതീഷ് എന്നിവര്‍ പ്രസംഗിച്ചു.