Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നേത്ര പരിശോധനയും സൗജന്യ തിമിര ശസ്ത്രക്രിയ ക്യാമ്പും
14/11/2017
തിമിര രഹിത വൈക്കം ലക്ഷ്യത്തോടെ നഗരസഭയും, റോട്ടറി ക്ലബും ചേര്‍ന്ന് നടത്തിയ സൗജന്യ തിമിര ശസ്ത്രക്രിയ ക്യാമ്പ് സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: തിമിര രഹിത വൈക്കം എന്ന ലക്ഷ്യത്തോടെ നഗരസഭ, ടൗണ്‍ റോട്ടറി ക്ലബ്, കാക്കനാട് ശുശ്രൂഷ കണ്ണാശുപത്രി, എന്നിവയുടെ നേതൃത്വത്തില്‍ നേത്ര പരിശോധനയും സൗജന്യ തിമിര ശസ്ത്രക്രിയ ക്യാമ്പും നടത്തി. സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് പ്രസിഡന്റ് എം.സന്ദീപ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി മുഖ്യ പ്രഭാഷണം നടത്തി. എന്‍.ഷൈന്‍കുമാര്‍ വി.പി ശ്രീദേവി, ഷേര്‍ളി ജയപ്രകാശ്, കെ.പി റോയി, എന്‍.കെ സെബാസ്റ്റിയന്‍, ഡി. നാരായണന്‍ നായര്‍, ജീവന്‍ ശിവറാം, ഡോ. അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.