Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സംസ്‌കൃതോത്സവത്തില്‍ ചെമ്മനത്തുകര ഗവണ്‍മെന്റ് യു.പി സ്‌ക്കൂളിന് ഓവറോള്‍ ഹാട്രിക്.
14/11/2017
വൈക്കം ഉപജില്ലാ സ്‌ക്കൂള്‍ സംസ്‌കൃതോത്സവത്തില്‍ ഓവറോള്‍ ഹാട്രിക് കിരീടം നേടിയ ചെമ്മനത്തുകര ഗവണ്‍മെന്റ് യു.പി സ്‌ക്കൂളിലെ കുട്ടികള്‍ അധ്യാപകരോടൊപ്പം.

വൈക്കം: ഉപജില്ലാ സ്‌ക്കൂള്‍ കലോത്സവത്തോടനുബന്ധിച്ചുനടന്ന സംസ്‌കൃതോത്സവത്തില്‍ ചെമ്മനത്തുകര ഗവണ്‍മെന്റ് യു.പി സ്‌ക്കൂളിന് ഓവറോള്‍ ഹാട്രിക്. ഇത്തവണ 65 പോയിന്റ് നേടിയാണ് തുടര്‍ച്ചയായ മൂന്നാം വര്‍ഷവും സ്‌ക്കൂള്‍ കിരീടം ചൂടിയത്. മലയാളനാടകം (യു.പി), കഥാപ്രസംഗം, ഹിന്ദി പദ്യംചൊല്ലല്‍, സമസ്യപുരാണം, അക്ഷരശ്ലോകം, സംസ്‌കൃതനാടകം എന്നീ ഇനങ്ങളില്‍ ജില്ലാ കലോത്സവത്തില്‍ മത്സരിക്കാന്‍ യോഗ്യത നേടി. മലയാള നാടകത്തില്‍ മികച്ചനടനായി ശ്രീഹരിയെയും സംസ്‌കൃതനാടകത്തില്‍ മികച്ചനടനായി അതുല്‍ രാജീവിനെയും മികച്ച നടിയായി അനശ്വരയെയും തെരഞ്ഞെടുത്തു.