Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്വീകരണം നല്‍കും
14/11/2017

വൈക്കം: കേന്ദ്ര സര്‍ക്കാരിന്റെയും കേരളാഗവണ്‍മെന്റിന്റെയും ജനവിരുദ്ധനയങ്ങള്‍ തുറന്നുകാണിക്കുന്നതിനുവേണ്ടി യു.ഡി.എഫിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥ 23 ന് വൈക്കത്തെത്തുമ്പോള്‍ ഉജ്ജ്വല സ്വീകരണം നല്‍കാന്‍ മഹിളാകോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു. കോണ്‍ഗ്രസ് ഭവനില്‍ ചേര്‍ന്ന യോഗം തലയോലപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് അഡ്വ. പി.പി സിബിച്ചന്‍ ഉദ്ഘാടനം ചെയ്തു. മഹിളാ കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് വിജയമ്മ ബാബു അധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം അഡ്വ. വി.വി സത്യന്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി അബ്ദുല്‍ സലാം റാവുത്തര്‍, മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിമാരായ ഷേര്‍ലി ജയപ്രകാശ്, ശ്രീദേവി അനിരുദ്ധന്‍, ലീന ഡി.നായര്‍, ഭാവന തങ്കപ്പന്‍, കനകമ്മ, രേണുക രതീഷ്, ജെസ്സി വര്‍ഗീസ്, ബീന മോഹനന്‍, കുഞ്ഞുമോള്‍ അശോകന്‍, ഓമന പാലക്കുളം, ഗായത്രി സോമന്‍, റംലത്ത് എന്നിവര്‍ പ്രസംഗിച്ചു.