Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇന്ദിരാഗാന്ധി ജന്മശതാബ്ദി ആഘോഷവും, കുടുംബസംഗമവും
14/11/2017
ടി വി പുരം ബൂത്ത് കോണ്‍ഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തില്‍ നടത്തിയ ഇന്ദിരാഗാന്ധി ജന്മശതാബ്ദി ആഘോഷം എ.ഐ.സി.സി മെമ്പര്‍ ഡി.സുഗതന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഇന്ത്യയുടെ ഐക്യവും, അഖണ്ഡതയും, മതേതരത്വവും കാത്തുസൂക്ഷിക്കാന്‍ ഇന്ദിരാഗാന്ധി നടത്തിയ പോരാട്ടങ്ങള്‍ എക്കാലവും സ്മരിക്കപ്പെടുമെന്ന് എ.ഐ.സി.സി മെമ്പര്‍ ഡി.സുഗതന്‍ പറഞ്ഞു. ടി.വി പുരം മണ്ഡലം 110, 111,1 12, ബൂത്ത് കോണ്‍ഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തില്‍ നടത്തിയ ഇന്ദിരാഗാന്ധി ജന്മശതാബ്ദി ആഘോഷവും, കുടുംബസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ഇ.കെ സാബുവിന്റെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ ബി.അനില്‍കുമാര്‍, മോഹന്‍.ഡി..ബാബു, ജെയ്‌ജോണ്‍ പേരയില്‍, വി.സമ്പത്ത്കുമാര്‍, എസ്.സാനു, വര്‍ഗ്ഗീസ് വാതപ്പളളി, സജി കണിച്ചേരി, പി.പി സുനേഷ്, ബ്രിജിലാല്‍, ബീന മോഹന്‍, രമാശിവദാസ്, ടി.എസ് സെബാസ്റ്റിയന്‍, പി.എന്‍ മനോഹരന്‍, സിബി ആലുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.