Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തഷ്ടമി: കുലവാഴ പുറപ്പാട് 28ന്
13/11/2017

വൈക്കം: ചരിത്രപ്രസിദ്ധമായ അഷ്ടമി മഹോത്സവത്തോടനുബന്ധിച്ച് പരമ്പരാഗതമായി നടത്തിവരാറുള്ള കുലവാഴ പുറപ്പാട് നവംബര്‍ 28ന് നടക്കും. എന്‍.എസ്.എസ് ടൗണ്‍ മേഖലാ കരയോഗ സംയുക്ത സമിതിയുടെ ആഭിമുഖ്യത്തിലാണ് കുലവാഴപ്പുഴ പുറപ്പാട് നടത്തുന്നത്. 1880-ാം നമ്പര്‍ പടിഞ്ഞാറ്റുംചേരി വടക്കേമുറി വി.കെ വേലപ്പന്‍ മെമ്മോറിയല്‍ എന്‍.എസ്.എസ് കരയോഗമാണ് ഇക്കുറി ആതിഥേയത്വം വഹിക്കുന്നത്. 1573-ാം നമ്പര്‍ നടുവിലെമുറി, 1603-ാം നമ്പര്‍ കിഴക്കുംചേരി തെക്കേമുറി, 1634-ാം നമ്പര്‍ പടിഞ്ഞാറ്റുംചേരി പടിഞ്ഞാറെമുറി, 1820-ാം നമ്പര്‍ പടിഞ്ഞാറ്റുംചേരി തെക്കേമുറി, 1878-ാം നമ്പര്‍ കിഴക്കുംചേരി വടക്കേമുറി എന്നീ കരയോഗങ്ങളുടെ സംയുക്താഭിമുഖ്യത്തിലാണ് കുലവാഴ പുറപ്പാട് നടത്തുന്നത്.
അഷ്ടമി മഹോത്സവത്തിന്റെ കൊടിയേറ്റിനു തലേദിവസം നടക്കുന്ന ചടങ്ങാണിത്. ഉത്സവത്തിന്റെ മുന്നൊരുക്കമായി ക്ഷേത്രത്തിന്റെ ഗോപുരങ്ങളും കൊടിമരച്ചുവടും ബലിക്കല്‍പുരയും ചുറ്റമ്പലവും അലങ്കരിക്കാനുള്ള കരിക്കിന്‍കുലകള്‍, വാഴക്കുലകള്‍ എന്നിവ അലങ്കൃതമായ വാഹനത്തില്‍ ആര്‍ഭാടപൂര്‍വം ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്ന ചടങ്ങാണ് കുലവാഴ പുറപ്പാട്. വൈവിധ്യമാര്‍ന്ന താലപ്പൊലികള്‍, മുത്തുക്കുടകള്‍, നിശ്ചലദൃശ്യങ്ങള്‍, കരകം, മയിലാട്ടം, പാണ്ടിമേളം, ചെണ്ടമേളം, പഞ്ചവാദ്യം, നാദസ്വരം, നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്‍മാര്‍ എന്നിവ എഴുന്നള്ളത്തിന് അകമ്പടിയേകും. വൈപ്പിന്‍പടി നാഗമ്പൂഴിമന കൊച്ചുഭഗവതി ക്ഷേത്രത്തില്‍ നിന്നും വൈകുന്നേരം നാലിന് പുറപ്പെട്ട് വലിയകവല, കൊച്ചാലുംചുവട്, വടക്കേനട വഴി നീങ്ങുന്ന കുലവാഴപുറപ്പാട് വടക്കേഗോപുരം വഴി ക്ഷേത്രത്തില്‍ പ്രവേശിക്കും. ദീപാരാധനകഴിഞ്ഞ് ക്ഷേത്രത്തിനു പ്രദക്ഷിണം വെച്ചശേഷം അലങ്കാരസാധനങ്ങള്‍ ക്ഷേത്രനടയില്‍ സമര്‍പ്പിക്കും. ഒന്നും രണ്ടും ഉത്സവദിവസങ്ങളില്‍ സംയുക്ത എന്‍.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ അഹസ്സും വിവിധ കലാപരിപാടികളും നടത്തും. 29ന് കൊടിയേറ്റിനുശേഷം നാലമ്പലത്തിനകത്ത് കരയോഗം ഭാരവാഹികള്‍ അഹസ്സിനുള്ള അരിയളക്കല്‍ നടത്തും.
ചടങ്ങിന്റെ നടത്തിപ്പിനായി എന്‍.ശശികുമാര്‍ (പ്രസിഡന്റ്) എസ്.രാജഗോപാല്‍ (വൈസ് പ്രസിഡന്റ്), സി.ശ്രീഹര്‍ഷന്‍ (സെക്രട്ടറി), മധു (ജോയിന്റ് സെക്രട്ടറി), കെ.ശശികുമാര്‍ (ട്രഷറര്‍) യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ്കുമാര്‍, സെക്രട്ടറി കെ.വി വേണുഗോപാല്‍, ബി.ജയകുമാര്‍, രാജേന്ദ്രദേവ്, എസ്.മധു, കെ.അരവിന്ദാക്ഷന്‍ നായര്‍, ആര്‍.കെ നായര്‍, യു.കൃഷ്ണകുമാര്‍, ബി.ശശിധരന്‍, എസ്.പ്രതാപ്, ജയകുമാര്‍, ആര്‍.വേണു, ശാന്തകുമാരി, കല ചന്ദ്രശേഖര്‍, കെ.ജി രാജലക്ഷ്മി, സുഭദ്ര, അഡ്വ. എ.ശ്രീകല, ദേവീപാര്‍വതി, സുശീല എം.നായര്‍, വത്സല ശശിധരന്‍, സിന്ധു വിജയകുമാര്‍, ജലജ, ജഗദംബിക, അംബിക, ടൗണ്‍ കരയോഗ വനിതാസമാജ ഭാരവാഹികള്‍ എന്നിവര്‍ അടങ്ങുന്ന സംയുക്തസമിതി രൂപീകരിച്ചു.