Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബി സോണ്‍ ചെസ് മത്സരത്തില്‍ ജേതാവായി
13/11/2017

വൈക്കം: കേരള ആരോഗ്യ സര്‍വകലാശാലയുടെ ആഭിമുഖ്യത്തില്‍ എറണാകുളം മെഡിക്കല്‍ കോളേജില്‍ നടന്ന ബി സോണ്‍ ചെസ് മത്സരത്തില്‍ ചെമ്മനാകരി ബാഹുലേയന്‍ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ (ബി.സി.എഫ്) കോളേജ് ഓഫ് ഫിസിയോതെറാപ്പിക്ക് മികച്ച വിജയം. വ്യക്തിഗത പുരുഷ വിഭാഗം ചാമ്പ്യന്‍ഷിപ്പില്‍ കോളേജിലെ നാലാം വര്‍ഷ വിദ്യാര്‍ത്ഥി ജസ്റ്റിന്‍ പി.ജോയല്‍ വിജയിച്ചു. വനിതാവിഭാഗത്തില്‍ ഹരിത മോഹന്‍ രണ്ടാം സ്ഥാനവും നിദ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ടീം മത്സരത്തില്‍ കോളേജിന് രണ്ടാം സ്ഥാനം ലഭിച്ചു. വിജയികളെ ബി.സി.എഫ് ഇന്‍ഡ്യ മാനേജിങ് ഡയറക്ടര്‍ സില്‍വി മാണി ഉപഹാരങ്ങള്‍ നല്‍കി അനുമോദിച്ചു. അഡ്വ. കെ.പി ശിവജി, പി.ടി മാത്യു, എം.എം വര്‍ഗീസ്, പ്രൊഫ. കെ.എസ് ശരത്, എസ്.മണിവര്‍ണന്‍, ടീം മാനേജര്‍ എ.എം ആരിഫ്, അസി. മാനേജര്‍ റീന റോയ് എന്നിവര്‍ പങ്കെടുത്തു.