Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓവറോള്‍ കിരീടം ചൂടി.
13/11/2017
വൈക്കം ഉപജില്ലാ സ്‌ക്കൂള്‍ കലോത്സവത്തില്‍ ഓവറോള്‍ കിരീടം നേടിയ കുടവെച്ചൂര്‍ സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ അധ്യാപകര്‍ക്കും മാനേജര്‍ക്കുമൊപ്പം.


വൈക്കം: ഉപജില്ലാ സ്‌ക്കൂള്‍ കലോത്സവത്തില്‍ കുടവെച്ചൂര്‍ സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ ഓവറോള്‍ കിരീടം ചൂടി. അതോടൊപ്പം യു.പി, ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗങ്ങളിലും സെന്റ് മൈക്കിള്‍സിനു തന്നെയാണ് കിരീടം. ഉപജില്ലയിലെ ഏഴുപത് സ്‌ക്കൂളുകളില്‍ നിന്നായി നാലായിരത്തിലധികം പ്രതിഭകളാണ് നാലുദിവസം നീണ്ടുനിന്ന കലാമാമാങ്കത്തില്‍ മാറ്റുരച്ചത്. 156 ഇനങ്ങളിലായി 437 കുട്ടികള്‍ സെന്റ് മൈക്കിള്‍സിനെ പ്രതിനിധീകരിച്ച് കലോത്സവത്തില്‍ പങ്കെടുത്തു. തുടര്‍ച്ചയായി എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറുമേനി വിജയം കൊയ്യുന്ന സ്‌ക്കൂളിന് കലോത്സവവേദിയിലെ ഉജ്ജ്വല വിജയം കൂടുതല്‍ തിളക്കം നല്‍കുന്നു. കഴിഞ്ഞ വര്‍ഷത്തെ കലോത്സവത്തിലും സെന്റ് മൈക്കിള്‍സിനായിരുന്നു ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്. സ്‌ക്കൂള്‍ മാനേജര്‍ ഫാ. ജോയ് കണ്ണമ്പുഴ, പ്രിന്‍സിപ്പാള്‍ സി.ടെറസിന്‍, ഹെഡ് മിസ്ട്രസ്സ് ദീപ അഗസ്റ്റിന്‍, പി.ടി.എ പ്രസിഡന്റ് ചന്ദ്രശേഖരന്‍ നായര്‍, വൈസ് പ്രസിഡന്റ് പി.കെ മണിലാല്‍ എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.