Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റേഷന്‍ സംവിധാനത്തിന്റെ സുതാര്യത ഉറപ്പുവരുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി.തിലോത്തമന്‍.
13/11/2017
കേരള അഡ്വക്കേറ്റ്‌സ് ക്ലാര്‍ക്ക്‌സ് അസോസിയേഷന്‍ ജില്ലാ പ്രതിനിധി സമ്മേളനം വൈക്കത്ത് ഭക്ഷ്യ മന്ത്രി പി.തിലോത്തമന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കമ്പ്യൂട്ടറൈസേഷന്‍ സംവിധാനം നടപ്പില്‍ വരുന്നതോടെ കേരളത്തിലെ റേഷന്‍ സംവിധാനത്തിന്റെ സുതാര്യത ഉറപ്പുവരുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി.തിലോത്തമന്‍. കേരള അഡ്വക്കേറ്റ്‌സ് ക്ലര്‍ക്ക്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം വൈക്കത്ത് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കിയെങ്കിലും അതുമായി ബന്ധപ്പെട്ട് ആശങ്കകള്‍ ഇന്നും നിലനില്‍ക്കുകയാണ്. ഇതെല്ലാം മറികടന്ന് കുറ്റമറ്റ പൊതുവിതരണ സമ്പ്രദായം കേരളത്തില്‍ നിലവില്‍ വരുമെന്നും മന്ത്രി പറഞ്ഞു. അഭിഭാഷക ഗുമസ്തന്‍മാരുടെ ആവശ്യങ്ങള്‍ കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ക്ഷേമനിധി അഞ്ചുലക്ഷം രൂപയായി വര്‍ദ്ധിപ്പിക്കുന്നതിന് അനുഭാവപൂര്‍ണമായ നിലപാട് സ്വീകരിക്കും. അഭിഭാഷക ഗുമസ്തന്‍മാര്‍ നീതിന്യായരംഗത്ത് അവിഭാജ്യഘടകമാണെന്നും പി.തിലോത്തമന്‍ കൂട്ടിച്ചേര്‍ത്തു. സിംപോസിയം കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എബ്രഹാം മാത്യു ഉദ്ഘാടനം ചെയ്തു. സീതാറാം ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ. എന്‍.ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. വൈക്കം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് സന്തോഷ് ദാസ്, ഗ്രാമന്യായാലയം ന്യായാധികാരി പാര്‍വതി വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു. സമാപനസമ്മേളനം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. വി.ജി മൈക്കിള്‍, മാണി കുര്യാക്കോസ്, എന്‍.അനില്‍ബിശ്വാസ്, അഭിഭാഷകരായ കെ.പ്രസന്നന്‍, വി.വി സത്യന്‍, പി.രാജീവ്, കെ.പി റോയി, സാജു വി.ജോസഫ്, ബിനു എന്‍.രാജന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി സി.കെ പുരുഷോത്തമന്‍ (പ്രസിഡന്റ്), ടി.ജയകുമാര്‍, ഗിരീഷ്‌കുമാര്‍ (വൈസ് പ്രസിഡന്റുമാര്‍), സുധീര്‍ബാബു (സെക്രട്ടറി), ഷാജി ജേക്കബ്, വി.സി സുരേഷ് (ജോയിന്റ് സെക്രട്ടറിമാര്‍), കെ.ചന്ദ്രശേഖരപണിക്കര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.