Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൃക്കരോഗ നിര്‍ണ്ണയ ക്യാമ്പും ബോധവല്‍ക്കരണ സെമിനാറും
13/11/2017

വൈക്കം: ടൗണ്‍ റോട്ടറിക്ലബ്ബിന്റെയും കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെയും നേതൃത്വത്തില്‍ കാരുണ്യം പദ്ധതി വൃക്കരോഗ നിര്‍ണ്ണയ ക്യാമ്പും ബോധവല്‍ക്കരണ സെമിനാറും നടത്തുന്നു. ആധുനിക സജ്ജീകരണങ്ങളോട് കൂടിയ മൊബൈല്‍ ലാബ് സ്ഥലത്തെത്തിച്ചാണ് വൃക്കരോഗ നിര്‍ണ്ണയം നടത്തുന്നത്. 15ന് രാവിലെ 9 മണിമുതല്‍ എന്‍.എസ്.എസ് യൂണിയന്‍ ഹാളില്‍ നടക്കുന്ന ക്യാമ്പ് സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഷിബു പീറ്റര്‍ കാരുണ്യം പദ്ധതി വിശദീകരണം നടത്തും. കെ.പി റോയ്, എം.സന്ദീപ്, ഷൈന്‍കുമാര്‍, ഇന്ദിരാദേവി എന്നിവര്‍ സംസാരിക്കും.