Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പൊതുയോഗം ചേര്‍ന്നു.
13/11/2017

വൈക്കം: കൊച്ചാലുംചുവട് ഭഗവതി സന്നിധി ട്രസ്റ്റിന്റെ പൊതുയോഗം ചേര്‍ന്നു. ട്രസ്റ്റ് പ്രസിഡന്റ് ശശിധരന്‍ പുന്നയ്ക്കലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി കാലാക്കല്‍ സുധാകരന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷത്തേതിലും അതിഗംഭീരമായി അഷ്ടമി വിളക്ക് വെയ്പ് നടത്താനും ഏഴു നിലയുള്ള അലങ്കാരപന്തല്‍ ഇടാനും അഷ്ടമി ദിവസം വൈക്കത്തപ്പന്റെ ഇഷ്ടവഴിപാടായ 51 പറ അരിയുടെ അന്നദാനം നടത്താനും യോഗത്തില്‍ തീരുമാനിച്ചു. ഒന്നാം ഉത്സവം, 7, 11 ഉത്സവദിവസങ്ങളില്‍ ശബരിമല മുന്‍ മേല്‍ശാന്തി ഇണ്ടംന്തുരുത്തില്‍ നീലകണ്ഠന്‍ നമ്പൂതിരിയുടെ മേല്‍നോട്ടത്തില്‍ വിശേഷാല്‍ പൂജയും ഉണ്ടായിരിക്കും. യോഗത്തില്‍ കെ.വി പവിത്രന്‍, ശിവപ്രസാദ്, മനോജ്, ചന്ദ്രശേഖരന്‍നായര്‍, ഉണ്ണിക്കൃഷ്ണന്‍, രമേശ്കുമാര്‍, രാജന്‍, പ്രസാദ്, അജിമോന്‍, ഗോപന്‍, ഹരി, അജി, കുട്ടന്‍, ഹരിദാസ്, മനോജ് എന്നിവര്‍ പങ്കെടുത്തു.