Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നേത്രപരിശോധന ക്യാമ്പുകളും സൗജന്യ തിമിരശസ്ത്രക്രിയയും
11/11/2017

വൈക്കം: വൈക്കം നഗരസഭയുടെയും ടൗണ്‍ റോട്ടറി ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ കാക്കനാട് ശുശ്രുത കണ്ണാശുപത്രിയുടെ സഹകരണത്തോടെ നേത്രപരിശോധന ക്യാമ്പുകളും സൗജന്യ തിമിരശസ്ത്രക്രിയയും നടത്തുന്നു. അഞ്ചു ദിവസങ്ങളിലായി നഗരസഭയിലെ വിവിധ വാര്‍ഡുകളുടെ സൗകര്യാര്‍ത്ഥം വിവിധ സ്ഥലങ്ങളിലാണ് ക്യാമ്പ് നടക്കുക. 12ന് രാവിലെ 8.30 മുതല്‍ വടക്കേനട ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളില്‍ നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം സി.കെ ആശ എം.എല്‍.എ നിര്‍വ്വഹിക്കും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി മുഖ്യാതിഥിയായിരിക്കും. എം.സന്ദീപ് അദ്ധ്യക്ഷത വഹിക്കും. അഡ്വ. കെ.പി റോയ് സ്വാഗതമാശംസിക്കും. എന്‍.ഷൈന്‍കുമാര്‍, സുജിത്ത് മോഹന്‍, കൗണ്‍സിലര്‍മാരായ എന്‍.അനില്‍ ബിശ്വാസ്, രഞ്ജിത്ത് കുമാര്‍, അഡ്വ. വി.വി സത്യന്‍, ഷേര്‍ളി ജയപ്രകാശ്, സെല്‍ബി ശിവദാസ്, പി.എന്‍ കിഷോര്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും.