Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് നിലവിലുണ്ടായിരുന്ന എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചതായി സി.കെ ആശ എം.എല്‍.എ
11/11/2017

വൈക്കം: വൈക്കം താലൂക്കിലെ വെച്ചൂര്‍, തലയാഴം, കല്ലറ ഗ്രാമപഞ്ചായത്തുകളിലെ വിവിധ പാടശേഖരങ്ങളിലെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് നിലവിലുണ്ടായിരുന്ന എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചതായി സി.കെ ആശ എം.എല്‍.എ അറിയിച്ചു. വെച്ചൂര്‍ പഞ്ചായത്തിലെ അരികുപുറം, പന്നയ്ക്കാത്തടം, ദേവസ്വംകരി, വലിയപുതുക്കരി, ഇട്ട്യേക്കാടന്‍കരി, അരങ്ങത്ത് കരി, കട്ടമട, പട്ടടക്കരി, മുന്നൂറ്റന്‍പടവ്, കോലാംപുറത്ത് കരി, പൂവത്തിക്കരി, കാട്ടുകരി, എട്ടൊന്നില്‍ പാടശേഖരങ്ങളിലും തലയാഴം ഗ്രാമപഞ്ചായത്തിലെ വനം സൗത്ത്, കണ്ണംവേലില്‍, വട്ടൂക്കരി, പാലച്ചുവട്, മൂന്നാംവേലിക്കരി, വനം നോര്‍ത്ത് പാടശേഖരങ്ങളിലും നെല്ല് സംഭരണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു. സിവില്‍സപ്ലൈസ് വകുപ്പ് മന്ത്രി പി.തിലോത്തമനെ തിരുവനന്തപുരത്തെ ഓഫീസില്‍ നേരില്‍ക്കണ്ട് നടത്തിയ ചര്‍ച്ചയിലാണ് നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പൂര്‍ണ്ണമായ പരിഹാരം കണ്ടെത്തിയതെന്നും ഇതോടെ കൊയ്ത്ത് കഴിഞ്ഞ എല്ലാ പാടശേഖരങ്ങളിലെയും നെല്ല് സംഭരണം വേഗത്തിലായിട്ടുണ്ടെന്നും സി.കെ ആശ എം.എല്‍.എ പറഞ്ഞു.