Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സൗജന്യ പ്രായോഗിക മന:ശാസ്ത്ര പഠനം
11/11/2017

വൈക്കം: കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന മാനസികാരോഗ്യ തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ മന:ശ്രീ മിഷന്‍ സംഘടിപ്പിക്കുന്ന ജനകീയ മന:ശാസ്ത്ര പഠന പരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന മാനസികാരോഗ്യ സാക്ഷരതാ പദ്ധതിയായ സൗജന്യ പ്രായോഗിക മന:ശാസ്ത്ര പഠനം കോട്ടയം ജില്ലയില്‍ ആരംഭിക്കുന്നു. ഓരോ സെന്ററുകളിലും നൂറ് സീറ്റുകളിലേക്കാണ് പ്രവേശനം നല്‍കുക. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ഈ പഠന പദ്ധതി സൗജന്യമായിരിക്കും. ഡിസംബര്‍ 31 രാവിലെ 10 മണിക്ക് വൈക്കം സെന്ററിന്റെ ഉദ്ഘാടനം സി.കെ ആശ എം.എല്‍.എ നിര്‍വ്വഹിക്കും. സന്തോഷവും സമാധാനവും ആരോഗ്യവും നിറഞ്ഞ ഒരു സന്തുഷ്ട ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ പഠനപദ്ധതി പ്രയോജനപ്പെടുത്താം. പ്രഗത്ഭരും പ്രശസ്തരുമായ മന:ശാസ്ത്രവിദഗ്ദ്ധര്‍ നയിക്കുന്ന ഈ പഠനപദ്ധതിയില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ ഒന്നിച്ച് പങ്കെടുക്കുന്നതിന് മുന്‍ഗണന നല്‍കുന്നു. വിശദ വിവരങ്ങള്‍ക്ക് 0484 2774022, 9388310036, 9961774447, 8111882555 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.