Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബഷീര്‍ അമ്മ മലയാളം സാഹിത്യകൂട്ടായ്മ
11/11/2017

വൈക്കം: തലയോലപ്പറമ്പ് അലികുഞ്ഞ് ആര്‍ക്കേഡ് ഹാളില്‍ 12ന് വൈകിട്ട് 3 മണിക്ക് ചേരുന്ന ബഷീര്‍ അമ്മ മലയാളം സാഹിത്യകൂട്ടായ്മയില്‍ ലോക പ്രശസ്ത സാഹിത്യകാരന്‍ ഗബ്രിയേല്‍ ഗാര്‍ഡിയ മാര്‍ക്കേസിന്റെ 'ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍' എന്ന നോവലിന്റെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ചര്‍ച്ച നടക്കും. അമ്മ മലയാളം വര്‍ക്കിംഗ് ചെയര്‍മാന്‍ ഡോ. എസ്. പ്രീതന്‍ അവതാരകന്‍ ആകും. വൈക്കം ഡി.വൈ.എസ്.പി എസ്.സുഭാഷ് ഉദ്ഘാടനം ചെയ്യും. പ്രൊഫ. ടി.ഡി മാത്യൂ മോഡറേറ്റര്‍ ആയിരിക്കും. പി.ബി രാജു കാലായില്‍, കെ.എം ഷാജഹാന്‍ കോഴിപ്പള്ളില്‍ തുടങ്ങിവര്‍ സംസാരിക്കും.