Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മോഷണകേസുകളില്‍ പ്രതിയായ തിയ്യോയ്ക്ക് അഞ്ചു വര്‍ഷം കഠിനതടവ്
11/11/2017

വൈക്കം: കോട്ടയം, ആലപ്പുഴ ജില്ലകളില്‍ നിരവധി മോഷണകേസുകളില്‍ പ്രതിയായ തിയ്യോ എന്നയാളെ വൈക്കം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് സന്തോഷ് ദാസ് അഞ്ചു വര്‍ഷം കഠിനതടവിനും പതിനായിരം രൂപ പിഴയ്ക്കും ശിക്ഷിച്ചു. കഴിഞ്ഞ ജൂണ്‍ 15ന് പുലര്‍ച്ചെ ഒന്നിനാണ് കേസിനാസ്പദമായ മോഷണശ്രമം നടന്നത്. വൈക്കം സി.ഐയുടെ നേതൃത്വത്തില്‍ രാത്രി പട്രോളിങ് നടത്തി വരവെ നടുവിലെ വില്ലേജ് ഓഫീസിന്റെ വരാന്തയില്‍ പ്രതി മോഷണം നടത്തുന്നതിനുള്ള ആയുധങ്ങളുമായി പതുങ്ങി നില്‍ക്കുന്നതുകണ്ട് പിടികൂടി കേസ് എടുക്കുകയായിരുന്നു. രണ്ടു വര്‍ഷത്തിനിടയില്‍ പതിനാലോള മോഷണങ്ങളാണ് പ്രതി വൈക്കത്തും പരിസരപ്രദേശങ്ങളിലും നടത്തിയത്. വൈക്കം ബി.എഡ് സെന്റര്‍, വെച്ചൂര്‍ കൃഷിഭവന്‍ ഉള്‍പ്പെടെ നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളിലാണ് പ്രതി മോഷണം നടത്തിയിട്ടുള്ളത്. എസ്.ഐ എം.സാഹിലാണ് അന്വേഷണം പൂര്‍ത്തിയാക്കി പ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍.രാജേഷ് ഹാജരായി.