Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാര്‍ച്ച് നടത്തി.
11/11/2017
കേരള കര്‍ഷക സംഘം ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തില്‍ വെച്ചൂര്‍ മോഡേണ്‍ റൈസ് മില്ലിലേക്ക് നടത്തിയ മാര്‍ച്ച് ജില്ലാ സെക്രട്ടറി കെ.എം രാധാക്യഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: അപ്പര്‍കുട്ടനാടന്‍ മേഖലയിലെ പാടശേഖരങ്ങളില്‍ നിന്നും നെല്ല് സംഭരിക്കാത്തതില്‍ പ്രതിഷേധിച്ച് കേരള കര്‍ഷക സംഘം ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തില്‍ വെച്ചൂര്‍ മോഡേണ്‍ റൈസ് മില്ലിലേക്ക് മാര്‍ച്ച് നടത്തി. വെച്ചൂര്‍, തലയാഴം പഞ്ചായത്തുകളിലെ പാടശേഖരങ്ങളില്‍ കൊയ്ത്ത് കഴിഞ്ഞിട്ടും നെല്ല് വിറ്റഴിക്കാനാവാത്ത സ്ഥിതിയാണുള്ളത്. നെല്ല് സംഭരണത്തിലെ അപാകതകള്‍ പരിഹരിക്കുക, ഈര്‍പ്പത്തിന്റെ പേരില്‍ മില്ല് ഉടമകള്‍ അന്യായമായ കിഴിവ് ചോദിക്കുന്നത് അവസാനിപ്പിക്കുക, ആയിരം നെല്ല് മണിക്ക് 26 ഗ്രാം തൂക്കം വേണമെന്ന കടുംപിടുത്തം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് കര്‍ഷകര്‍ മോഡേണ്‍ റൈസ് മില്ലിലേയ്ക്ക് മാര്‍ച്ച് നടത്തിയത്. കര്‍ഷകസംഘം ജില്ലാ സെക്രട്ടറി കെ.എം രാധാക്യഷ്ണന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി ടി.ടി സെബാസ്റ്റിയന്‍ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം കെ.കെ ഗണേശന്‍, ഏരിയാ സെക്രട്ടറി കെ.അരുണന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശകുന്തള, കര്‍ഷകസംഘം ഏരിയാ പ്രസിഡന്റ് കെ കുഞ്ഞപ്പന്‍, ഇടത്തില്‍ ജോസഫ്, എന്‍ സുരേഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.ബി പുഷ്‌ക്കരന്‍, കെ.വി സുഗുതന്‍, കെ.രാധാക്യഷ്ണന്‍ നായര്‍, അഡ്വ. കെ.കെ രഞ്ജിത്ത്, കെ.എം രാജേന്ദ്രന്‍, അഡ്വ. ജോസഫ് ചാണ്ടി എന്നിവര്‍ മാര്‍ച്ചിന് നേത്യത്വം നല്‍കി.