Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാലിന്യ സംസ്‌ക്കരണ പദ്ധതി നടപ്പിലാക്കും
11/11/2017

വൈക്കം നഗരത്തെ മാലിന്യമുക്തമാക്കുന്ന മാലിന്യ സംസ്‌ക്കരണ പദ്ധതി നടപ്പിലാക്കും. ശുചിത്വമിഷന്‍, ഫെലിക്കണ്‍ ഫൗണ്ടേഷന്‍ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക .വ്യാപകമായ ബോധവല്‍ക്കരണ പരിപാടി, പരിശീലനം, പ്ലാസ്റ്റിക് ശേഖരണം, ജൈവമാലിന്യ സംസ്‌ക്കരണം എന്നിവയാണ് നടപ്പിലാക്കുക. പരിശീലനം ലഭിച്ച വാളന്റിയര്‍മാര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. ഇതിനായി വിവിധ തലങ്ങളില്‍ യോഗങ്ങള്‍ ചേരും. കപ്പോളച്ചിറയിലെ മാലിന്യ സംസ്‌ക്കരണ പ്ലാന്റ് ശാസ്ത്രീയമായിപ്രവര്‍ത്തക്ഷമമാക്കും. താലൂക്ക്‌കോണ്‍ഫറന്‍സ് ഹാളില്‍ എം.എല്‍.എ സി.കെ ആശയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. കളക്ടര്‍ ബി.എസ് തിരുമേനി ഐ.എ.എസ് കപ്പോളച്ചിറയില്‍ സന്ദര്‍ശനം നടത്തി. നഗരസഭയില്‍ ശുചിത്വമിഷന്‍ ഫെലിക്കണ്‍ ഫൗണ്ടേഷന്‍, കൗണ്‍സിലമാരുടെ സംയുക്തയോഗം ചേര്‍ന്നു. ചെയര്‍പേഴ്‌സണ്‍ ഇന്ദിരാദേവി അദ്ധ്യക്ഷത വഹിച്ചു.