Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശിവഗിരി മഹാസമാധി മന്ദിര പ്രതിഷ്ഠാ കനകജൂബിലി ആഘോഷം
10/11/2017
കൊതവറ 118-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖാ യോഗം നടത്തിയ ശിവഗിരി മഹാസമാധി മന്ദിര പ്രതിഷ്ഠാ കനകജൂബിലി ആഘോഷം എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: അധികാരത്തിന്റെ അവകാശികളായി മാറാന്‍ ശ്രീനാരായണീയ സമൂഹം സംഘടിത ശക്തിയായി വളരണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍ പറഞ്ഞു.കിടപ്പാടം പോലുമില്ലാതെ നൂറുകണക്കിന് കുടുംബങ്ങള്‍ വിഷമിക്കുകയാണ്. സാമൂഹ്യ നീതി ഈ വിഭാഗത്തിന് ഇന്നും അന്യമാണെന്നും ഇതിന് മാറ്റമുണ്ടാകണമെങ്കില്‍ ഈഴവസമൂഹം പല തട്ടുകളിലായി നില്‍ക്കാതെ ഒരു കുടക്കീഴില്‍ അണിനിരക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. കൊതവറ 118-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖാ യോഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ശിവഗിരി മഹാസമാധി മന്ദിര പ്രതിഷ്ഠാ കനകജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഈഴവ വിഭാഗത്തിന് അല്‍പ്പമെങ്കിലും താങ്ങാകാനുളള ലക്ഷ്യത്തോടെയാണ് എസ്.എന്‍.ഡി.പി യോഗം മൈക്രോ ഫിനാന്‍സ് പദ്ധതി ആവിഷ്‌കരിച്ചതെന്നും വെളളാപ്പളളി പറഞ്ഞു. യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് അധ്യക്ഷത വഹിച്ചു. എസ്.എന്‍ ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതി നടേശന്‍ സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു. യോഗം കൗണ്‍സിലര്‍ പി.റ്റി മന്മഥന്‍ അനുഗ്രഹ പ്രഭാഷണം നടത്തി. യൂണിയന്‍ സെക്രട്ടറി എം.പി സെന്‍ വാര്‍ഷിക സമ്മേളന സന്ദേശം നല്‍കി. കെ.റ്റി അനില്‍കുമാര്‍, പി.പി സന്തോഷ്, രാജേഷ് മോഹന്‍, കെ.വി പ്രസന്നന്‍, ഷീല കുണ്ടശ്ശേരില്‍, കെ.വി സാനു, കെ.ആര്‍ സുഹൃത്ത്, കമലമ്മ കുന്നേല്‍, റ്റി. ബി ചന്ദ്രബോസ്, സനില്‍ അശോകന്‍ എന്നിവര്‍ പ്രസംഗിച്ചു.