Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സെമിനാര്‍ സംഘടിപ്പിക്കും.
09/11/2017

വൈക്കം: കേരളാ ജൈവകര്‍ഷകസമിതിയുടെ രജതജൂബിലിയോടനുബന്ധിച്ച് കേരളാ ജൈവകര്‍ഷക സമിതിയും വൈക്കം ശ്രീമഹാദേവാ കോളേജ് നാഷണല്‍ സര്‍വ്വീസ് സ്‌കീമും സംയുക്തമായി ഭക്ഷ്യ-ജലസുരക്ഷയ്ക്ക് ജൈവകൃഷി എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കും. 11ന് ഉച്ചയ്ക്ക് 2 മണി മുതല്‍ 4 മണി വരെ വൈക്കം വെല്‍ഫെയര്‍ സെന്ററിലാണ് സെമിനാര്‍ നടത്തുന്നത്. നഗരസഭാദ്ധ്യക്ഷ ഇന്ദിരാദേവി സെമിനാര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി ജോര്‍ജ്ജ് മുല്ലക്കര മുഖ്യപ്രഭാഷണം നടത്തും. താലൂക്ക് കോ-ഓര്‍ഡിനേറ്റര്‍ റ്റി ജെ ജയപ്രകാശ് അദ്ധ്യക്ഷത വഹിക്കും. പച്ചക്കറി കൃഷിയിലെ മികച്ച നേട്ടങ്ങള്‍ക്ക് കേരള സര്‍ക്കാരിന്റെ പുരസ്‌കാരം നേടിയ വൈക്കം വെസ്റ്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കെ കെ ചന്ദ്രമതി ടീച്ചറെ ആദരിക്കും. ഫാ. ഡിസ്റ്റോ കദളിക്കാട്ട്, പി ജി എം നായര്‍, ബിച്ചു എസ് നായര്‍ എന്നിവര്‍ സംസാരിക്കും.