Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബോധവല്‍ക്കരണ പരിപാടിയും ബിന്നുകളുടെ ഉദ്ഘാടനവും
09/11/2017

വൈക്കം: വൈക്കം നഗരസഭ 9-ാം വാര്‍ഡ് കുടുംബശ്രീയുടെയും സാക്ഷരതാ തുടര്‍വിദ്യാകേന്ദ്രത്തിന്റെയും റസിഡന്റ്‌സ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ കേരളപ്പിറവിയോടനുബന്ധിച്ച് ജൈവ വൈവിധ്യ പരിശീലന ബോധവല്‍ക്കരണ പരിപാടിയും, പ്ലാസ്റ്റിക്ക് നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന്റെ ഭാഗമായി ബിന്നുകളുടെ ഉദ്ഘാടനവും നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ നിര്‍മ്മല ഗോപി നിര്‍വ്വഹിച്ചു. വാര്‍ഡ് കണ്‍വീനര്‍ എന്‍ മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു. സാക്ഷരതാ പ്രേരക് ഉഷാകുമാരി എ, കുടുംബശ്രീ പ്രവര്‍ത്തകരായ വിജയകുമാരി, ലൂസ്സി സണ്ണി, നിഷാ അജി, ഓമന ടീച്ചര്‍, റസിഡന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകരായ മുരളി കൃഷ്ണന്‍, അജി, കാര്‍ത്തികേയന്‍ എന്നിവര്‍ പ്രസംഗിച്ചു.