Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നെല്‍കര്‍ഷകരോടുള്ള സര്‍ക്കാര്‍ അവഗണന അവസാനിപ്പിക്കണമെന്ന് ഡി.സി.സി.പ്രസിഡന്റ് ജോഷി ഫിലിപ്പ്.
09/11/2017
കോണ്‍ഗ്രസ് (ഐ) തലയാഴം, വെച്ചൂര്‍, കല്ലറ മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തില്‍ തലയാഴം കൃഷി ഭവനിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം. അപ്പര്‍കുട്ടനാടന്‍ മേഖലയിലെ നെല്‍കര്‍ഷകരോടുള്ള സര്‍ക്കാര്‍ അവഗണന അവസാനിപ്പിക്കണമെന്ന് ഡി.സി.സി.പ്രസിഡന്റ് ജോഷി ഫിലിപ്പ്. നെല്‍കര്‍ഷകരെ അവഗണിച്ച് സ്വകാര്യ മില്ലുകളെ സഹായിക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ കോണ്‍ഗ്രസ് (ഐ) തലയാഴം, വെച്ചൂര്‍, കല്ലറ മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തില്‍ തലയാഴം കൃഷിഭവനിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അപ്പര്‍ കുട്ടനാടന്‍ പാടശേഖരങ്ങളില്‍ അയിരക്കണക്കിന് ക്വിന്റല്‍ നെല്ലാണ് ഇപ്പോഴും സംഭരിക്കാതെ കിടക്കുന്നത്. മഴ നനഞ്ഞ് നെല്ലുകള്‍ കിളിര്‍ക്കുന്ന സാഹചര്യവുമുണ്ട്. ഇതുമൂലം മേഖലയിലെ നൂറുകണക്കിന് കര്‍ഷകര്‍ക്ക് വന്‍ സാമ്പത്തിക നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഇതിന് സര്‍ക്കാര്‍ പരിഹാരം ഉണ്ടാക്കണമെന്നും ജോഷി ഫിലിപ്പ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് (ഐ) തലയാഴം മണ്ഡലം പ്രസിഡന്റ് അഡ്വ. രമേഷ് പി.ദാസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി, അഡ്വ.വി.വി സത്യന്‍, അബ്ദുല്‍ സലാം റാവുത്തര്‍, പി.എന്‍ ബാബു, അഡ്വ. എ.സനീഷ് കുമാര്‍, ജയ് ജോണ്‍ പേരയില്‍, പി.വി പ്രസാദ് പി.ശിശുപാലന്‍, ബി.എല്‍ സെബാസ്റ്റ്യന്‍, വി.പി ബേബി, ജെല്‍ജി വര്‍ഗീസ്, ജി.രാജീവ്, വി.ടി സണ്ണി, പി.വി വിവേക്, പി.വി ജയന്തന്‍, ബി.ചന്ദ്രശേഖരന്‍, എം.ഗോപാലകൃഷ്ണന്‍, എസ്.മനോജ് കുമാര്‍, ജോര്‍ജ്ജ് വര്‍ഗീസ്, അജയകുമാര്‍, ഗംഗാധരന്‍ നായര്‍, സാജന്‍ വെണ്‍പറമ്പ്, മനോജ് എന്നിവര്‍ പ്രസംഗിച്ചു.