Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഷേധ കരിദിനറാലിയും പൊതുസമ്മേളനവും നടത്തി
09/11/2017
കേന്ദ്രഗവണ്‍മെന്റിന്റെ നോട്ട് അസാധുവാക്കല്‍ നടപടിയുടെ ഒന്നാം വാര്‍ഷിക ദിനത്തില്‍ യു.ഡി.എഫ് തലയോലപ്പറമ്പ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധസമ്മേളനം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. പി.പി സിബിച്ചന്‍ ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: യു.ഡി.എഫ് തലയോലപ്പറമ്പ് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ കേന്ദ്രഗവണ്‍മെന്റിന്റെ നോട്ട് അസാധുവാക്കല്‍ നടപടിക്കെതിരെ പ്രതിഷേധ കരിദിനറാലിയും പൊതുസമ്മേളനവും നടത്തി നൂറ് കണക്കിന് യൂ.ഡി.എഫ് പ്രവര്‍ത്തകര്‍ തലയോലപ്പറമ്പ് ബ്ലോക്ക് കമ്മറ്റി ഓഫീസ് പടിക്കല്‍ നിന്നും ആരംഭിച്ചറാലി സെന്‍ട്രല്‍ ജംഗ്ഷന്‍, പളളിക്കവല, മാര്‍ക്കറ്റ് ജംഗ്ഷന്‍ തുടങ്ങിയ വഴികളിലൂടെ കരിങ്കൊടിയേന്തി പ്രതിഷേധ റാലി നടത്തി. സെന്‍ട്രല്‍ ജംഗ്ഷനില്‍ നടത്തിയ പൊതുസമ്മേളനം തലയോലപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് അഡ്വ.പി.പി സിബിച്ചന്‍ ഉദ്ഘാടനം ചെയ്തു. പി.കെ ദിനേശന്‍, പി.വി പ്രസാദ്, വി.റ്റി. ജെയിംസ്, റഷീദ്, നിസാര്‍, വി.കെ ശശിധരന്‍ വാളവേലില്‍, ഇ.കെ.രാധാകൃഷ്ണന്‍, കെ.ബി.കരുണാകരന്‍, റ്റി.എം.ഷെറീഫ്, എം.കെ ഷിബു, ലീന.ഡി.നായര്‍, വിജയമ്മ ബാബു, എന്‍.സി തോമസ്, എസ്. ജയപ്രകാശ്, സക്കീര്‍ ഹുസൈന്‍, റഷീദ് മങ്ങാട്, റ്റി.വി സുരേന്ദ്രന്‍, കെ.കെ ഷാജി, എം.അനില്‍കുമാര്‍, കെ.കെ.രാജു കൂരാപ്പളളി എം.കെ പ്രകാശന്‍, വി.സി.ജോഷി, ഗായത്രി സോമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.