Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സംഘാടക സമിതി രൂപീകരണ യോഗം
08/11/2017
തലയാഴം തൃപ്പക്കുടം മഹാദേവ ക്ഷേത്രത്തില്‍ ഫെബ്രുവരി 13-ന് നടത്തുന്ന 1008 ജലധാരയുടെയും, ശിവപൂജയുടെയും സംഘാടക സമിതി യോഗം ശബരിമല തന്ത്രി കണ്ഠര് മോഹനര് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: തലയാഴം തൃപ്പക്കുടം മഹാദേവ ക്ഷേത്രത്തില്‍ 2018 ഫെബ്രുവരി 13-ന് ശിവരാത്രി ദിവസം നടക്കുന്ന 1008 ജലധാരയുടെയും, ശിവപൂജയുടെയും നടത്തിപ്പിനുളള സംഘാടക സമിതി രൂപീകരണ യോഗം ശബരിമല തന്ത്രി കണ്ഠര് മോഹനര് ഉദ്ഘാടനം ചെയ്തു. ക്ഷേത്രം തന്ത്രി മനയത്താറ്റ്മന നാരായണന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ഇരുപതോളം വൈദിക ശ്രേഷ്ഠന്‍മാര്‍ ചേര്‍ന്നാണ് ജലധാര നടത്തുന്നത്. ശബരിമല തന്ത്രി മഹേഷ് മഹേശ്വരര്‍ മോഹനര്, മേല്‍ശാന്തി സുരേഷ് ആര്‍ പോറ്റി, കീഴ്ശാന്തി മനീഷ്, വൈക്കം ദേവസ്വം അസിസ്റ്റന്റ് കമ്മീഷണര്‍ ഗണേശ്വരന്‍ പോറ്റി, ദേവസ്വം ബോര്‍ഡ് മുന്‍ മെമ്പര്‍ പി നാരായണന്‍, വിവിധ ദേവസ്വം ഗ്രൂപ്പിലെ സബ് ഓഫീസര്‍മാരായ വി ആര്‍ ജ്യോതി, കൃഷ്ണകുമാരി, വിക്രമന്‍, അശോക് കുമാര്‍, ശബരിമല ഹെഡ് അക്കൗണ്ടന്റ് രാജീവ് കുമാര്‍, ക്ഷേത്രം ഉപദേശക സമിതി ഭാരവാഹികളായ രാജേന്ദ്രന്‍ നടുമുറി, സുരേഷ് കളപ്പുരയ്ക്കല്‍, മുരളീധരന്‍ വൈഷ്ണവം, പഞ്ചായത്തത്ത് മെമ്പര്‍ സുശീലദേവി എന്നിവര്‍ പങ്കെടുത്തു.