Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സംഗീതസദസ്സ് നടത്തി
08/11/2017
വൈക്കത്തപ്പന്‍ സംഗീതസേവാ സംഘത്തിന്റെ നേതൃത്വത്തില്‍ തിരുവാതിര സംഗീതപരിപാടിയുടെ ഭാഗമായി ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യനും സംഘവും അവതരിപ്പിച്ച സംഗീതസദസ്സ്.

വൈക്കം: വൈക്കത്തപ്പന്‍ സംഗീതസേവാ സംഘത്തിന്റെ പ്രതിമാസ തിരുവാതിരദിന സംഗീത പരിപാടിയുടെ ഭാഗമായി കലാമണ്ഡപത്തില്‍ പ്രശസ്ത സംഗീതജ്ഞന്‍ ചെന്നൈ ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യം നടത്തിയ സംഗീതസദസ്സ് ആസ്വാദകരുടെ മനം കവര്‍ന്നു. പത്മകൃഷ്ണന്‍, വൈക്കം വേണുഗോപാല്‍, തിരുവനന്തപുരം രാജേഷ്, തിരുനക്കര രതീഷ് എന്നിവരാണ് മേളം ഒരുക്കിയത്. മേല്‍ശാന്തി റ്റി എസ് നാരായണന്‍ നമ്പൂതിരി, വൈക്കം ഹരിഹരന്‍, വൈക്കം അജിത്ത് കുമാര്‍, കൃഷ്ണന്‍കുട്ടി നായര്‍, ഷൈന്‍കുമാര്‍, അക്കരപ്പാടം റോയ് എന്നിവര്‍ നേതൃത്വം നല്‍കി.