Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സോളിഡാരിററി പ്രവര്‍ത്തകരെയും, പൗരാവകാശ പ്രവര്‍ത്തകരെയും പോലീസ് തടഞ്ഞു
08/11/2017
വൈക്കം ടി.വി പുരത്ത് ഹാദിയയെ കാണാന്‍ ശ്രമിച്ച പൗരാവകാശ പ്രവര്‍ത്തകരെ പോലീസ് തടയുന്നു.

വൈക്കം: അനുമതിയില്ലാതെ ഹാദിയയെ കാണാന്‍ ശ്രമിച്ചതിന് സോളിഡാരിററി പ്രവര്‍ത്തകരെയും, പൗരാവകാശ പ്രവര്‍ത്തകരെയും പോലീസ് തടഞ്ഞു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനാണ് സ്ത്രീകള്‍ ഉള്‍പ്പെടുന്ന ഇരുപതംഗ സംഘം ടി.വി.പുരത്തുള്ള ഹാദിയയുടെ വീട്ടിലേക്ക് ഇവര്‍ എത്തിയത്. ഹാദിയയെ കാണാനും വൈദ്യസഹായം നല്‍കുന്നതിനുമാണ് എത്തിയതെന്നാണ് ഇവര്‍ അറിയിച്ചത്. സംഘം വരുന്നത് മുന്‍കൂട്ടി അറിഞ്ഞ് ഹാദിയയുടെ വീട്ടിലേക്കുള്ള വഴിയുടെ രണ്ടുഭാഗങ്ങളും പോലീസ് ബ്ലോക്ക് ചെയ്തു. ഹാദിയയുടെ പിതാവിന്റെ അനുമതിയില്ലാതെ വീട്ടിലേക്ക് കടത്തിവിടില്ല എന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തുടര്‍ന്ന് സംഘത്തിലുള്ളവര്‍ ഡി.ജി.പിയുമായും മുഖ്യമന്ത്രിയുടെ ഓഫിസുമായും ബന്ധപ്പെട്ടെങ്കിലും കാണാന്‍ അനുമതി ലഭിച്ചില്ല. പോലീസ് ഹാദിയയുടെ പിതാവ് അശോകനുമായി ബന്ധപ്പെട്ടെങ്കിലും അദ്ദേഹവും അനുമതി നിഷേധിച്ചു. എന്റെ മകള്‍ക്ക് അസുഖമുണ്ടെങ്കില്‍ സ്വന്തം ചിലവില്‍ ആശുപത്രി കൊണ്ടുപോയ്‌ക്കൊള്ളാം എന്നും അശോകന്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് സുപ്രീം കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ സംയമനം പാലിക്കണമെന്നും പിരിഞ്ഞുപോകണമെന്നും സംഘത്തോട് പോലീസ് ആവശ്യപ്പെട്ടു. ഇതിനിടെ സംഘത്തിലുള്ളവരും നാട്ടുകാരുമായും സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് പോലീസ് ഇടപ്പെട്ട് സംഘത്തിലുള്ളവരെ തിരികെ അയക്കുകയായിരുന്നു.