Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നീന്തല്‍ പരിശീലനത്തില്‍ സജീവമായി കടവില്‍ സ്വിമ്മിങ് ക്ലബ്ബ്
08/11/2017

വൈക്കം: കുരുന്നുകള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഒരുപോലെ കടവില്‍ സ്വിമ്മിങ് ക്ലബ്ബിലെ പരിശീലകന്‍ പ്രസന്നന്റെ വിദ്യാര്‍ത്ഥികളാണ്. ഇപ്പോള്‍ തന്നെ ആയിരത്തിലധികം ശിഷ്യഗണങ്ങളെ വാര്‍ത്തെടുക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. അലോപ്പതിയിലും ആയുര്‍വേദത്തിലും നീന്തല്‍ പരിശീലനം നിരവധി രോഗങ്ങള്‍ക്ക് ശമന ഔഷധമാണെന്ന് കണ്ടെത്തിയതോടെ നിരവധി പേരാണ് നീന്തല്‍ പരിശീലിക്കാന്‍ ഇപ്പോള്‍ എത്തിക്കൊണ്ടിരിക്കുന്നത്. കൊടിയാടിനു സമീപമുള്ള നീന്തല്‍ കുളത്തില്‍ രാവിലെ മുതല്‍ തന്നെ പരിശീലനത്തിന് എത്തുന്നവരുടെ തിരക്കാണ്. പരിശീലനമുറകള്‍ അഭ്യസിക്കാന്‍ എത്തുന്നവര്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങളുമായി സദാസമയവും പ്രസന്നന്‍ സജീവമാണ്. ഈ നീന്തല്‍കുളത്തിലെ നിരവധി വിദ്യാര്‍ത്ഥികള്‍ താലൂക്ക്, ജില്ലാ, സംസ്ഥാന, ദേശീയ തലങ്ങളില്‍ മത്സരിച്ച് പുരസ്‌കാരങ്ങള്‍ നേടിയവരാണ്. ശിഷ്യഗണങ്ങള്‍ക്കൊപ്പം തന്നെ ഒരുപിടി പുരസ്‌കാരങ്ങളാണ് പ്രസന്നനെയും തേടി എത്തിയിട്ടുള്ളത്. ഒക്‌ടോബറില്‍ കാസര്‍കോഡ് നടന്ന നീന്തല്‍ മത്സരത്തില്‍ ജില്ലയ്ക്ക് വേണ്ടി മുന്നുസ്വര്‍ണവും ഒരു വെങ്കലവും കടവില്‍ ക്ലബ്ബിലെ താരങ്ങളാണ് നേടിയെടുത്തത്. മൈസൂരില്‍വെച്ചുനടന്ന ദേശീയ നീന്തല്‍ മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത പ്രസന്നന്‍ മൂന്നു വെങ്കല മെടല്‍ കരസ്ഥമാക്കി. ഇപ്പോള്‍ തൃശൂരില്‍ നടക്കുന്ന സംസ്ഥാന നീന്തല്‍ മത്സരത്തില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രസന്നനും ശിഷ്യഗണങ്ങളും. ഇതില്‍ തന്റെ ശിഷ്യഗണങ്ങള്‍ക്കെല്ലാം മെഡല്‍ ഉറപ്പാണെന്ന് പ്രസന്നന്‍ അടിവരയിടുമ്പോള്‍ അതിന്റെ ആവേശം ശിഷ്യഗണങ്ങളെ കോരിത്തരിപ്പിക്കുകയാണ്.