Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യോഗം ചേര്‍ന്നു
08/11/2017

വൈക്കം: എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരളത്തിലെ പി.എസ്.സിയുടെ വിവിധ റാങ്ക് ലിസ്റ്റൂകളില്‍ ഉള്‍പ്പെട്ടവരുടെ യോഗം തലയാഴം പി.എസ് ശ്രീനിവാസന്‍ സ്മാരകമന്ദിരത്തില്‍ ചേര്‍ന്നു. നിലവില്‍ ഒന്നിലധികം റാങ്ക് ലിസ്റ്റുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവര്‍ ഉള്‍പ്പെട്ടു വരുന്ന ഒരു റാങ്ക് ലിസ്റ്റിലെ ഉദ്യോഗം വേണ്ട എന്നു വയ്ക്കണമെങ്കില്‍ നോട്ടറി അഡ്വക്കേറ്റ് മുഖാന്തിരം സാക്ഷ്യപ്പെടുത്തി സത്യവാങ്മൂലം നല്‍കണമെന്ന പി.എസ്.സി ഉത്തരവ് പ്രതിഷേധാര്‍ഹമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. മുന്‍പ് ഗസറ്റഡ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയാല്‍ മതിയായിരുന്നു എന്നാല്‍ ഇപ്പോഴുള്ള പി.എസ്.സി നിര്‍ദ്ദേശം ഉദ്യോഗാര്‍ത്ഥികള്‍ക്ക് വന്‍ സാമ്പത്തിക ബാധ്യത സൃഷ്ടിക്കും. ഈ സാഹചര്യത്തില്‍ നിര്‍ദ്ദേശം പിന്‍വലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി പി.പ്രദീപ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി അഡ്വ. എം.ജി രഞ്ജിത്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രസിഡന്റ് എം.പി സാനു, കെ.എ കാസ്‌ട്രോ, ജെ.പി ഷാജി, പി.വി സോനിഷ്, വി.സി പ്രശോഭ്, സനീഷ് ജോസഫ്, ലേഖന്‍, എം.നീതുമോള്‍, പി.സതിമോള്‍, പി.ഗീതുമോള്‍ എന്നിവര്‍ പ്രസംഗിച്ചു.