Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ക്യാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പ് നടത്തി.
08/11/2017

വൈക്കം: ഉദയനാപുരം ഗ്രാമപഞ്ചായത്തിന്റെയും പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററിന്റെ സഹകരണത്തോടെ സൗജന്യ ക്യാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പ് നടത്തി. നാനാടം ആതുരാശ്രമം സ്‌കൂള്‍ ഹാളില്‍ വച്ച് നടത്തിയ ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു പി മണലൊടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സന്ധ്യാമോള്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം ജില്ലാ മെഡിക്കല്‍ ഓഫീസ് ഡെപ്യൂട്ടി ഡി എം ഒ ഡോ. രാജന്‍ മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യസ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ ദിവാകരന്‍ സ്വാഗതം പറഞ്ഞു. വികസനകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ പി എസ് മോഹനന്‍, വാര്‍ഡ് മെമ്പര്‍മാരായ ഗിരിജ പുഷ്‌കരന്‍, ഗീത ഷാജി, ശശികല, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് മിത്ര, ഡോ. പി വി ജോസഫ് എന്നിവര്‍ സംസാരിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം എസ് കൃഷ്ണകുമാര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.