Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബ്രാഞ്ച് സമ്മേളനം നടത്തി.
08/11/2017

വൈക്കം: സി പി ഐ വരിയ്ക്കാംകുന്ന് ബ്രാഞ്ച് സമ്മേളനം നടത്തി. നിരപ്പത്ത് പുലിമുഖം റോഡ് ടാര്‍ ചെയ്യുക, വെള്ളൂര്‍ പി എച്ച് സിയില്‍ രോഗികളെ കിടത്തി ചികിത്സിക്കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് നടപ്പിലാക്കുക, വരിയ്ക്കാംകുന്ന് ആയുര്‍വേദ ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കുവാന്‍ പുതിയ കെട്ടിടം നിര്‍മ്മിക്കുക, ആയുര്‍വേദ ആശുപത്രിയടെ സബ്‌സെന്റര്‍, അങ്കണവാടി എന്നിവിടങ്ങളിലെ കുടിവെള്ളത്തിന് വാട്ടര്‍ അഥോറിട്ടിയ്ക്ക് പഞ്ചായത്തില്‍ പണം അടച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വാട്ടര്‍ കണക്ഷന്‍ ലഭിച്ചിട്ടില്ല. കണക്ഷന്‍ ലഭിക്കുന്നതിന് അധികാരികള്‍ നടപടി സ്വീകരിക്കുക, മുവാറ്റുപുഴയാറില്‍ നിന്നും മണല്‍ ഖനനം നടത്തുന്നതിന് നടപടി സ്വീകരിക്കുക, മൂവാറ്റുപുഴയാറിന്റെ തീരത്തെ പുറമ്പോക്ക് ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ച് അളന്ന് തിരിച്ച് ആറ്റുതീരത്ത് കണ്ടല്‍ചെടികള്‍ നട്ടുപിടിപ്പിക്കുക തുടങ്ങിയ പ്രമേയങ്ങള്‍ സമ്മേളനം ഐക്യകണ്‌ഠേന അംഗീകരിച്ചു. സമ്മേളനം പി പ്രസാദ് ഉദ്ഘാടനം ചെയ്തു. റ്റി സി ആശോകന്‍, പി കെ തങ്കച്ചന്‍, സി എ കേശവന്‍, കെ കെ സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. കെ വി തങ്കമണിയെ സെക്രട്ടറിയായും ലക്ഷ്മി മോഹനനെ അസിസ്റ്റന്റ് സെക്രട്ടറിയായും തിരഞ്ഞെടുത്തു.