Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സമര്‍പ്പണവും പ്രതിഷ്ഠാ കനകജൂബിലി വാര്‍ഷികവും
07/11/2017
1184-ാം നമ്പര്‍ ടൗണ്‍ നോര്‍ത്ത് എസ് എന്‍ ഡി പി ശാഖായോഗത്തിന്റെ ശിവഗിരി ശ്രീനാരായണ പ്രതിഷ്ഠ കനകജൂബിലി സമ്മേളനം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കം ടൗണ്‍ നോര്‍ത്ത് 1184-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖാ യോഗത്തിന്റെ ശ്രീനാരായണ പ്രാര്‍ത്ഥനാലയത്തിലേക്ക് ആവശ്യമായ സാധന സാമഗ്രികളുടെ സമര്‍പ്പണവും ശിവഗിരി ശ്രീനാരായണ പ്രതിഷ്ഠാ കനകജൂബിലി വാര്‍ഷികവും ശാഖാ ഓഡിറ്റോറിയത്തില്‍ നടന്നു. പ്രസിഡന്റ് കെ.നാരായണന്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം.പി സെന്‍ മുഖ്യപ്രഭാഷണം നടത്തി. വൈക്കം ബെന്നി ശാന്തി അനുഗ്രഹ പ്രഭാഷണം നടത്തി. സെക്രട്ടറി കെ.ഡി ഉണ്ണി, ഡോ: എന്‍.കെ ശശിധരന്‍, ബിജു വി കണ്ണേഴന്‍, മഹേഷ്, നിഷ രൂപേഷ്, നീലാംബരന്‍ വെണ്ണായപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.