Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
07/11/2017

വൈക്കം: വിവിധ മേഖലകളില്‍ മികച്ച സേവനം നടത്തുന്നവര്‍ക്ക് വൈക്കം മാനേജ്‌മെന്റ് അസോസിയേഷന്‍ നല്‍കുന്ന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. നയതന്ത്രജ്ഞന്‍ ആന്റ് മാനേജ്‌മെന്റ് മുന്‍ ഡെപ്യൂട്ടി സെക്രട്ടറി മോഹന്‍ദാസ് മേനോന്‍, സയന്‍സ് ആന്റ് ടെക്‌നോളജി സൗരോര്‍ജ്ജ ബോട്ട് നിര്‍മ്മാണ വിദഗ്ദ്ധന്‍ സന്തിത് തണ്ടച്ചേരി, മികച്ച സാമൂഹിക സേവനം നടത്തിയ എമര്‍ജിംഗ് വൈക്കത്തിനുമാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. 11ന് ചേര്‍ത്തല വയലാര്‍ വസുന്ധര സരോവര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സൗത്ത് ഇന്ത്യന്‍ മാനേജ്‌മെന്റ് കണ്‍വെന്‍ഷനില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് ഭാരവാഹികളായ പ്രസിഡന്റ് എം.ജി രാധാകൃഷ്ണന്‍ സെക്രട്ടറി ജനറല്‍ അനില്‍ മഴുവഞ്ചേരില്‍, രക്ഷാധികാരി ടി.ആര്‍.എസ് മേനോന്‍ എന്നിവര്‍ അറിയിച്ചു.