Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ധര്‍ണ്ണ നടത്തി.
07/11/2017
റേഷന്‍ വ്യാപാരികള്‍ താലൂക്ക് സപ്ലൈ ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ ജില്ലാ സമര സമിതി കണ്‍വീനര്‍ വി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: റേഷന്‍ വ്യാപാരികള്‍ തുടങ്ങിയ സമരത്തിന്റെ ഭാഗമായി റേഷന്‍ ഡീലേഴ്‌സ് കോ- ഓര്‍ഡിനേഷന്‍ സമര സമിതിയുടെ നേതൃത്വത്തില്‍ റേഷന്‍ വ്യാപാരികള്‍ താലൂക്ക് സപ്ലൈ ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി. ടൗണില്‍ പ്രകടനം നടത്തിയതിനു ശേഷം തുടങ്ങിയ ധര്‍ണ്ണ ജില്ലാസമര സമിതി കണ്‍വീനര്‍ വി ജോസഫ് ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ പി നാരായണന്‍ അധ്യക്ഷത വഹിച്ചു. കെ പി മണി മുഖ്യ പ്രഭാഷണം നടത്തി. ഐ ജോര്‍ജ്ജ് കുട്ടി, നവീന്ദ്രലാല്‍, പോള്‍സണ്‍ ജോസഫ്, സനീഷ് കുമാര്‍, ദിനീഷ് കുമാര്‍, കെ ജി ഇന്ദിര, കെ ഡി വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.