Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശിലാസ്ഥാപനം നടത്തി
07/11/2017
ചാലപ്പറമ്പ് വിവേകാനന്ദ വിദ്യാ മന്ദിറില്‍ നിര്‍മ്മിക്കുന്ന സ്‌കൂള്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപന സമ്മേളനം സ്വാമി ഉദിത് ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ചാലപ്പറമ്പ് വിവേകാനന്ദ വിദ്യാമന്ദിറില്‍ ആധുനിക സജ്ജീകരണങ്ങളോടെ നിര്‍മ്മിക്കുന്ന സ്‌കൂള്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനം സ്വാമി ഉദിത് ചൈതന്യ നിര്‍വ്വഹിച്ചു. ജില്ലാ സംഘ ചാലക് എം ജി സോമനാഥിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനം സ്വാമി ഉദിത് ചൈതന്യ ഉദ്ഘാടനം ചെയ്തു. പി എസ് ഹരിദാസ് പ്രോജക്ട് അവതരിപ്പിച്ചു. കുട്ടികള്‍ നിര്‍മ്മിച്ച എല്‍ ഇ ഡി ബള്‍ബിന്റെ വില്‍പ്പനയും സ്വാമി ഉദിത് ചൈതന്യ നടത്തി. നഗരസഭ അധ്യക്ഷ എസ് ഇന്ദിരാദേവി, കൗണ്‍സിലര്‍ പി ശശിധരന്‍, പ്രിന്‍സിപ്പാള്‍ ഷീല ശശി, സി കെ സുഭാഷ് ചന്ദ്രന്‍, ശ്രീവിദ്യാ ആര്‍ വര്‍മ്മ, സിന്ധു വി രാജീവ്, ശ്രീലത പി പൈ എന്നിവര്‍ പ്രസംഗിച്ചു.