Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷികവും, കുടുംബസംഗമവും
07/11/2017
പള്ളിപ്രത്തുശ്ശേരി 678-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ കുടുംബസംഗമം ഇന്‍സ്‌പെക്ടിംഗ് ഓഫീസര്‍ പി.പി സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പള്ളിപ്രത്തുശ്ശേരി 678-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ കീഴിലുളള ശ്രീനാരായണ കുടുംബയൂണിറ്റിന്റെ വാര്‍ഷികവും, കുടുംബസംഗമവും നടത്തി. യോഗം ഇന്‍സ്‌പെക്ടിംഗ് ഓഫീസര്‍ പി.പി സന്തോഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.പി സാബു കളത്തിങ്കല്‍ അധ്യക്ഷത വഹിച്ചു. ഷൈലജ സാജന്‍ മുഖ്യ പ്രഭാഷണം നടത്തി. റ്റി.എം ബാബു, സജിനി പ്രസന്നന്‍, ടി.പങ്കജാക്ഷന്‍, കെ.ബി സുന്ദരേശന്‍, സവിന്‍ കാക്കയില്‍, അനുപമ ഷിബു, രാമചന്ദ്രപ്രമോദ്, ചന്ദ്രന്‍ കളയത്ത്, സാനുക്കുട്ടന്‍ എന്നിവര്‍ പ്രസംഗിച്ചു. ഗുരുദേവനെക്കുറിച്ചുളള ക്വിസ് മത്സരവും, ഗുരുദേവ കൃതികളുടെ ആലാപനവും നടത്തി.