Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം
07/11/2017
കമ്മ്യൂണിസ്റ്റ് നേതാവ് എം വി രാഘവന്റെ ചരമ വാര്‍ഷിക അനുസ്മരണ സമ്മേളനം എല്‍ ഡി എഫ് ജില്ലാ കണ്‍വീനര്‍ പ്രൊഫ; എം ടി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ധീരനായ പോരാളിയും, വര്‍ഗ്ഗീയ ഫാസിസത്തിനെതിരെ സന്ധിയില്ലാത്ത സമരപോരാട്ടം നടത്തിയ നേതാവുമായിയിരുന്നു എം വി രാഘവനെന്ന് എല്‍ ഡി എഫ് ജില്ലാ കണ്‍വീനര്‍ പ്രൊഫ; എം ടി ജോസഫ് പറഞ്ഞു. കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന എം വി രാഘവന്റെ മൂന്നാം ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘാടക സമിതി ചെയര്‍മാന്‍ എം പി ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. 'ഇന്ത്യന്‍ ദേശീയ സാഹചര്യവും ഇടതുപക്ഷവും' സെമിനാറില്‍ എം ജി യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം പി കെ ഹരികുമാര്‍ വിഷയം അവതരിപ്പിച്ചു. എം എച്ച് ഷാരിയാര്‍, കെ ശെല്‍വരാജ്, പി എസ് രഘു, പി ജി ഗോപി, എം കെ രവീന്ദ്രന്‍, കെ ശശി, റ്റി എസ് ശ്രീധരന്‍, വി എസ് മോഹനദാസ്, ജെ പി കയ്യൂര്‍, പി പി കുഞ്ഞുമോന്‍, ഡി സജി, ടി കെ സന്തോഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.