Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ക്ക് പരിഹാരമായി.
07/11/2017

വൈക്കം: വെച്ചൂര്‍, തലയാഴം, കല്ലറ പഞ്ചായത്തുകളിലെ വിവിധ പാടശേഖരങ്ങളിലെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ക്ക് പരിഹാരമായി. സി.കെ ആശ എം.എല്‍.എ വിളിച്ചു ചേര്‍ത്ത മില്ലുടമകളുടെയും പാടശേഖരപ്രതിനിധികളുടെയും കൃഷി ഓഫീസര്‍മാരുടെയും പാഡി ഓഫീസറുടെയും യോഗത്തിലാണ് ധാരണയായത്. അതുപ്രകാരം ഉടന്‍ നെല്ല് സംഭരണം ആരംഭിക്കും. ചില പാടശേഖരങ്ങളില്‍ ഇന്നലെ തന്നെ മില്ലുകള്‍ നെല്ല് കയറ്റി തുടങ്ങി. കഴിഞ്ഞ ദിവസം മന്ത്രി പി.തിലോത്തമന്റെ വസതിയില്‍ എം.എല്‍.എ സി.കെ ആശ ഉള്‍പ്പെടെയുള്ള നിവേദകസംഘം നേരിട്ടെത്തി വിവരങ്ങള്‍ ധരിപ്പിച്ചിരുന്നു. അന്ന് മന്ത്രി മില്ലുടമകളെ ഫോണില്‍ ബന്ധപ്പെടുകയും ചെയ്തിരുന്നു. അതിന്റെ തുടര്‍ച്ചയായി തലയാഴത്ത് നടന്ന യോഗത്തിലാണ് നെല്ല് സംഭരണം സംബന്ധിച്ച് ധാരണയിലെത്തിയതെന്നും സി.കെ ആശ എം.എല്‍.എ പറഞ്ഞു.