പകുതിവിലയ്ക്ക് മുട്ടക്കോഴികളെ വിതരണം ചെയ്യും
07/11/2017
വൈക്കം: ജനകീയാസൂത്രണ പദ്ധതിപ്രകാരം 350 കുടുംബങ്ങള്‍ക്ക് പകുതിവിലയ്ക്ക് മുട്ടക്കോഴികളെ വിതരണം ചെയ്യുന്ന പദ്ധതിയ്ക്ക് തലയാഴം പഞ്ചായത്തില്‍ തുടക്കമായി. ഒരു കുടുംബത്തിന് അഞ്ചു മുട്ടക്കോഴികളെയാണ് വിതരണം ചെയ്യുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ച് രാജ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുശീലകുമാരി, പഞ്ചായത്ത് അംഗങ്ങളായ ബി.രഘു, ജ്യോതി, റെജിമോന്, ഷീജ, സീനിയര്‍ വെറ്ററിനറി സര്ജന് ഡോ. ഒ.ടി തങ്കച്ചന് എന്നിവര്‍ പ്രസംഗിച്ചു.